നരേന്ദ്രമോദിക്ക് തൊട്ടുപിന്നിൽ യോഗി ;യോഗിയുടെ ട്വിറ്റർ അക്കൗണ്ട്; 8 ദശലക്ഷം ഫോളോവെഴ്‌സ്

google news
ygi
പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് മുഖ്യമന്ത്രി യോഗിയുടെ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ട്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പിന്തുടരുന്നവരുടെ എണ്ണം 8 ദശലക്ഷം പിന്നിട്ടു.  

മുഖ്യമന്ത്രി യോഗിയുടെ മറ്റൊരു ട്വിറ്റർ ഹാൻഡിൽ @myogiadityanath ന് 22.5 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ട്. പ്രധാനമന്ത്രി മോദിയുടെ ഓഫീസ് അക്കൗണ്ട് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ അക്കൗണ്ട് യോഗിയുടേതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അക്കൗണ്ടായ @PMOIndia ന് 5.14 കോടിയിലധികം ഫോളോവേഴ്സ് ഉണ്ട്. 

യോഗി ആദിത്യനാഥ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണ്, കൂടാതെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരെക്കാളും പ്രതിപക്ഷ പാർട്ടികളിലെ പ്രധാന നേതാക്കളേക്കാളും ലോകത്തെ വലിയ നേതാക്കളേക്കാളും വളരെ മുന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
 

Tags