മംഗളൂരുവിൽ വീണ്ടും കൊലപാതകം: യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു

a Muslim youth has been killed in Dakshina Kannada's Surathkal
 

മംഗളൂരു: യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിൽ വീണ്ടും കൊലപാതകം. സൂറത് കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. 

ദക്ഷിണ കന്നഡയില്‍ സൂറത്ത് കല്ലിലെ ഒരു ടെക്സ്റ്റൈൽ കടയ്ക്കു പുറത്തു നിൽക്കുകയായിരുന്ന ഫാസിലിനെ നാലംഗ അക്രമിസംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. രാ​ത്രി എ​ട്ടോ​ടെ ഫാ​സി​ലി​ന്‍റെ തു​ണി​ക്ക​ട​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ളു​ത്ത ഹു​ണ്ടാ​യി കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി​ധ​രി​ച്ച സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച ഫാ​സി​ലി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു​ൾ​പ്പെ​ടെ നി​ര​വ​ധി വെ​ട്ടേ​റ്റ ഫാ​സി​ൽ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.


കടയ്ക്കു പുറത്ത് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഫാസിലിനെ പിറകിലൂടെ എത്തിയ സംഘം ക്രൂരമായി മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
  
സു​ള്ള്യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വ​മോ​ര്‍​ച്ച നേ​താ​വ് പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ തി​രി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.