ഗുജറാത്തിൽ കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ആക്രമണം

google news
df

chungath new advt

ഗുജറാത്ത്: സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടൽ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദീപക് താക്കൂർ(10) എന്ന ബാലനാണ് മരിച്ചത്. ഗുജറാത്ത് ഗാന്ധിനഗറിലെ സാൽകി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.

ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ മേൽ ചാടി വീണ കുരങ്ങ്, നഖങ്ങൾ ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകൾ വരുത്തി,
തുടർന്ന് വയറു കീറി കുടൽ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിൽ കൊണ്ടുവന്ന ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

read also ഐശ്വര്യ റായിയെ പരാമര്‍ശിച്ച് വിവാദത്തിലായ മുന്‍ പാക് ആള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് മാപ്പ് പറഞ്ഞു

ഒരാഴ്ചയ്ക്കിടെ ഗ്രാമത്തിൽ നടക്കുന്ന മൂന്നാമത്തെ കുരങ്ങ് ആക്രമണമാണിത്. ആക്രമണകാരികളായ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ വിശാൽ ചൗധരി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags