വിമാനത്തില്‍ ബാത്ത്റൂമില്‍ ഇരുന്ന് സിഗരറ്റ് വലിച്ച 24കാരിയെ അറസ്റ്റ് ചെയ്തു

flight

ബെംഗളൂരു: വിമാനത്തിന്റെ ബാത്ത്റൂമില്‍ ഇരുന്ന് സിഗരറ്റ് വലിച്ച 24കാരിയെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് 5ന് കൊല്‍ക്കത്ത- ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. 

ബാത്ത്റൂമില്‍ നിന്ന് പുക ഉയരന്നത് ശ്രദ്ധയില്‍പ്പെട്ട ക്യാബിന്‍ ക്രൂ ബലംപ്രയോഗിച്ച് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് യുവതി പുകവലിക്കുന്നത് കണ്ടത്. ഇതോടെ യുവതി സിഗരറ്റ് ഡെസ്റ്റ്ബിന്നില്‍ ഉപേക്ഷിച്ചു. അതേസമയം, സംഭവം ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ നല്‍കിയ പരാതിയിലാണ് 24കാരിയെ അറസ്റ്റ് ചെയ്തത്. അച്ചടക്ക ലംഘനം നടന്നുവെന്നാണ് പരാതി. ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ യാത്രക്കാരിയെ വിമാനത്താവള സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. മനുഷ്യ ജീവന് ഭീഷണി സൃഷ്ടിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.