ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ വൻ തീപിടിത്തം

tt
ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ വൻ തീപിടിത്തം. രക്ഷാപ്രവർത്തനത്തിനായി 12 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാർക്കറ്റിൽ പുലർച്ചെ 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്.വ്യാപാര സമുച്ഛയങ്ങളുടെ മേഖലയാണ് ചാന്ദിനി ചൗക്കിലേത്. ഏതെങ്കിലും തരത്തിൽ തീ വലിയ രീതിയിൽ പടരുന്ന സാഹചര്യമുണ്ടായാൽ അപകടത്തിന്റെ വ്യാപ്തി വർധിക്കും. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഭാഗീകമായി തീ അണയ്ക്കാൻ സാധിച്ചു എന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്.