കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
Fri, 10 Mar 2023

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം.
മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ കെണിയില്‍പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളില്‍ രണ്ടുപേരെ പരിചയമുണ്ടെന്നും ഇവരുടെ സുഹൃത്തുക്കളാണ് മറ്റുള്ളവരെന്നും കുട്ടി പൊലീസ് മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.