ന്യൂനമർദം ശക്തിപ്പെട്ട സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെ തമിഴ്​നാട്ടിലെ 16 ജില്ലകളിൽ 'റെഡ്​ അലർട്ട്​' പ്രഖ്യാപിച്ചു

heavy rain tamilnadu
 

ചെന്നൈ: ന്യൂനമർദം ശക്തിപ്പെട്ട സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെ തമിഴ്​നാട്ടിലെ 16 ജില്ലകളിൽ 'റെഡ്​ അലർട്ട്​' പ്രഖ്യാപിച്ചു. ന്യൂനമർദം ശക്തിപ്പെട്ട്​ തീവ്ര ന്യൂനമർദമായി മാറി വെള്ളിയാഴ്​ച പുലർ​െച്ച ചെന്നൈക്ക്​ സമീപത്തേക്ക്​ നീങ്ങുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ തീരദേശ ജില്ലകളിലും പുതുച്ചേരി- കാരക്കൽ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പുണ്ട്​.

ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളിയാഴ്​ച വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്​ച രാവിലെ മുതൽ ചെന്നൈ നഗരത്തിൽ ഇടവിട്ട്​ മഴ പെയ്​തിരുന്നു. വൈകീേട്ടാടെ ഇടിമിന്നലോടുകൂടിയ കനത്ത മഴയായി മാറി. ചിലയിടങ്ങളിൽ വീണ്ടും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇതുകാരണം വാഹനഗതാഗതം മറ്റു വഴികളിൽ തിരിച്ചുവിട്ടു. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന്​ 600 ഭീമൻ മോ​േട്ടാർ പമ്പുകൾ ഏർപ്പാടാക്കിയിട്ടുണ്ട്​.

തമിഴ്​നാട്ടിൽ നവംബർ ആറ്​ മുതൽ 11 വരെ ഉണ്ടായ പേമാരിയിലും രൂക്ഷമായ മഴക്കെടുതികളാണുണ്ടായത്​. ഇതുമൂലം ചെന്നൈയിലെ ജനജീവിതത്തെ ബാധിച്ചിരുന്നു. നാഗപട്ടണം, കടലൂർ തുറമുഖങ്ങളിൽ അപായ​ മുന്നറിയിപ്പുണ്ട്​. പുതുച്ചേരിയിലും കനത്ത മഴയാണ്​ ലഭിച്ചത്​. കനത്ത മഴയും മണ്ണിടിച്ചിലും കാരണം നാല്​ ട്രെയിനുകൾ പൂർണമായും 17 ട്രെയിനുകൾ ഭാഗികമായും സർവിസ്​ റദ്ദാക്കിയതായി ​ദക്ഷിണ റെയിൽവേ അറിയിച്ചു.