ന്യൂ ഡൽഹി:-20 സമ്മേളനത്തിന് ഒരുക്കമായുള്ള നഗരസൗന്ദര്യവത്കരണത്തിനിടെ ശിവലിംഗ രൂപത്തിന് സമാനമായ ഫൗണ്ടനുകള്‍ സ്ഥാപിച്ചത് “പാപം” ആണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ്.ശിവലിംഗ രൂപത്തിലുള്ള ഫൗണ്ടനുകളെപ്പറ്റിയുള്ള വിവാദം ഉയര്‍ന്നിട്ടും ബിജെപിയും കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ മൗനം പാലിക്കുന്നത്, ഹിന്ദുധര്‍മത്തിന്‍റെ സംരക്ഷകര്‍ അവരാണെന്ന വാദം പൊളിക്കുന്നുവെന്ന് ഭരദ്വാജ് പറഞ്ഞു.
മലിനജലം ട്രീറ്റ് ചെയ്ത് ഒഴുക്കുന്ന രീതിയാണ് ഫൗണ്ടനുകളിലുള്ളത്. ശിവഭഗവാന്‍റെ പ്രതിരൂപമായ ശിവലിംഗ പ്രതിഷ്ഠയില്‍ പരിശുദ്ധമായ ജലമാണ് അര്‍പ്പിക്കേണ്ടത്. ക്ഷേത്രങ്ങളിലും വീടുകളിലും പ്രതിഷ്ഠിക്കേണ്ട ശിവലിംഗം പൊതുസ്ഥലത്ത് നിര്‍മിച്ചത് തെറ്റാണെ്. ഇക്കാര്യത്തില്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മാപ്പ് പറയണമെന്നും ഭരദ്വാജ് ആവശ്യപ്പെട്ടു.
read also….സ്ത്രീകൾക്കായി സൗജന്യ സ്വയം പ്രതിരോധ പരിശീലനം നൽകാൻ പൊലീസ്
ഇതിനിടെ, വിവാദം അനാവശ്യമാണെന്നും ഓരോ വ്യക്തിയുടെയും അഭിപ്രായത്തില്‍ ഇടപെടേണ്ട കാര്യം തനിക്കില്ലെന്നും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ. സക്സേന അറിയിച്ചു. ശിവലിംഗം എന്ന് വിളിക്കുന്ന സൃഷ്ടിയെ ഫൗണ്ടൻ ആയി ആണ് അത് നിര്‍മിച്ച കലാകാരൻ കണ്ടത്. എല്ലാ കാര്യത്തിലും ദൈവത്തിന്‍റെ പ്രതിരൂപം കാണുന്ന ഇന്ത്യയില്‍, ഈ വിഷയത്തിലും അങ്ങനെ കരുതുന്നവര്‍ ഉണ്ടാകാം. എന്നാല്‍ താൻ അതിനെ ഒരു കലാസൃഷ്ടി ആയി ആണ് കാണുന്നതെന്നും സക്സേന അഭിപ്രായപ്പെട്ടു.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം