കോവാക്‌സിന് 78 ശതമാനം ഫലപ്രാപ്തി പ്രകടമാകുന്നുണ്ടെന്ന് ഭാരത് ബയോടെക്ക്

vaccine

ന്യൂഡൽഹി: കോവാക്‌സിന് 78 ശതമാനം ഫലപ്രാപ്തി പ്രകടമാകുന്നുണ്ടെന്ന് ഭാരത് ബയോടെക്ക്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലം ജൂലൈയോടെ ലഭ്യമാകുമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്ക് പറഞ്ഞു.

ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന് ആദ്യ പരീക്ഷണ ഫലം കൈമാറും. പിന്നീട് വിദഗ്ദ്ധ വിശകലനങ്ങൾക്കായി പ്രമുഖ്സ് ശാസ്ത്ര ജേണലുകൾക്ക് നൽകും. തുടർന്ന് പൂർണ്ണ ലൈസൻസിന് അപേഷിക്കുമെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി.

വാക്‌സിന്റെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്നും കോവാക്‌സിൻ നിർമാതാക്കൾ പറഞ്ഞു.വാക്‌സിന്റെ ശരിയായ കാര്യക്ഷമത മനസ്സിലാക്കാനാണ് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നത്.  കോവിഷീൽഡിനാണ് കൂടുതൽ ഫലപ്രാപ്തി എന്ന തരത്തിലുള്ള ഗവേഷണ റിപ്പോർട്ടുകളെ ഭാരത് ബയോടെക്ക് തള്ളി.