കോടതി വളപ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

google news
acid attack

ചെന്നൈ: കോയമ്പത്തൂരില്‍ കോടതി വളപ്പില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. കവിത എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. കോടതി വളപ്പില്‍ നിരവധി ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം.

പരിക്കേറ്റ കവിതയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, ആസിഡ് ആക്രമണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags