ഐഎസ്ആർഒ ചാരക്കേസിലെ കുറ്റവിമുക്ത ഫൗസിയ ഹസൻ അന്തരിച്ചു

fousiya hassan
 


ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഏറെക്കാലമായി ശ്രീലങ്കയിലായിരുന്ന  ഫൗസിയ ഹസൻ  ശ്രീലങ്കയിൽവെച്ച് തന്നെയാണ് ഹൃദയാഘാതത്തെ തുടർന്ന്  അന്തരിച്ചത്.35 വർഷത്തിലേറെയായി മാലദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു ഫൗസിയ ഹസൻ.

ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസൻ.1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് ഇവർ. പിന്നീട് നടന്ന സിബിഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്. 

 1957ൽ മാലദ്വിപ് വിദേശകാര്യ മന്ത്രാലയത്തിൽ  ക്ലർക്കായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഫൗസിയ നൂറോളം സിനിമകളിലും അഭിനയിച്ചു. നാഷണൽ ഫിലിം സെൻസർ ബോർഡിന്റെ സെൻസറിംഗ് ഓഫീസറായിരുന്നു ഫൗസിയ ഹസൻ.