ന്യൂഡൽഹി: മണിപ്പുരിൽ അനധികൃത ആയുധങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ആയുധം കവർന്നവരുടെയും അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കുന്നവരുടെയും ആഭിമുഖ്യമോ ഗോത്രമോ നോക്കാതെ നടപടിയെടുക്കണമെന്ന് മണിപ്പുർ സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
മോഷ്ടിക്കപ്പെട്ട ആയുധങ്ങളുടെ കണക്കും വിശദവിവരങ്ങളും നൽകണമെന്ന ഓഗസ്റ്റ് ഏഴിലെ ഉത്തരവിന്മേലുള്ള പുരോഗതി വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിർദേശങ്ങൾ നൽകിയത്. കുറ്റം ചെയ്തത് മറുവിഭാഗമാണെന്ന് ഇരുകൂട്ടരും കോടതിയിൽ ആരോപിച്ചു. ഇതോടെ, ആയുധം ഉപയോഗിക്കുന്നവരുടെ ഗോത്രം ഏതാണെന്നത് തങ്ങളുടെ വിഷയമല്ലെന്ന് കോടതി പ്രസ്താവിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം