സച്ചിൻ പൈലറ്റിന്‍റെ ഉപവാസ സമരം; നടപടിയുണ്ടാകും, നാളെ ഖ‍ർഗെയുടെ വസതിയില്‍ ചർച്ച

google news
sachin pilot
 


ന്യൂഡൽഹി: രാജസ്ഥാനില്‍ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് നടത്തിയ ഉപവാസ സമരത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതൃത്വം. സച്ചിൻ പൈലറ്റ് സമരം നടത്തിയതിൽ നടപടി ഉണ്ടാകും എന്ന് ഹൈക്കമാന്റ് അറിയിച്ചു. 

സച്ചിനുമായി ഇന്ന് ചർച്ച നടത്തി. നാളെയും ചർച്ച നടക്കുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ പറഞ്ഞു. സച്ചിൻ ഉയർത്തിയ അഴിമതി പ്രശ്നം ശരിയായിരുന്നു. എന്നാൽ അത് അവതരിപ്പിച്ച രീതിയാണ് തെറ്റിപ്പോയത്. ആരുടെ ഭാഗത്താണ് തെറ്റ് എന്ന റിപ്പോർട്ട് നേതൃത്വത്തിന് നൽകുമെന്നും രൺധാവ വ്യക്തമാക്കി. 

തന്‍റെ സര്‍ക്കാര്‍ അഴിമതിയോട് സന്ധി ചെയ്തിട്ടില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ നിരവധി റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഉപവസിച്ച് സമരം നടത്തിയ സച്ചിന്‍ പൈലറ്റിന് മറുപടിയായി ഗെലോട്ട് പറഞ്ഞു.  യുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച യോഗം ചേരും.

മുന്‍ ബിജെപി സര്‍ക്കാരിനെതിരായ അഴിമതിയാരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് സച്ചിന്‍ പൈലറ്റ് നടത്തിയ ഉപവാസ സമരത്തെക്കുറിച്ച് ആദ്യമായാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചത്.   
  

നാളെ അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖ‍ർഗെയുടെ വസതിയില്‍ വിഷയത്തില്‍ ചർച്ച നടക്കും. സച്ചിൻ പൈലറ്റിന് പറയാനുള്ളത് എന്താണെന്നത് നേതൃത്വം കേള്‍ക്കും.  മുഖ്യമന്ത്രി സ്ഥാനത്ത് അശോക് ഗെലോട്ട് തുടരുമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.  

Tags