അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിലെ അന്വേഷണം; പുതിയ സമിതി വേണമെന്ന് ഹരജി

ഡൽഹി: അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹരജി. അനാമിക ജയ്സ്വാൾ ആണ് ഹരജി സമർപ്പിച്ചത്. സുപ്രീംകോടതി നിയോഗിച്ച നിലവിലെ സമിതി അംഗങ്ങളിൽ നിക്ഷിപ്ത താല്പര്യക്കാർ ഉണ്ടെന്ന് ആരോപിച്ചാണ് ഹരജി.
നേരത്തെ അനാമിക നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് മാർച്ച് രണ്ടിന് ആറംഗ പാനലിനെ സുപ്രീം കോടതി നിയമിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഒ പി ഭട്ട്, മുതിർന്ന അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ എന്നിവരെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തുന്നത് ഉചിതമല്ലെന്ന് അനാമിക ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യയിൽ അദാനി ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതിനായി 2022 മാർച്ച് മുതൽ അദാനി ഗ്രൂപ്പുമായി അടുത്ത പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ പുനരുപയോഗ ഊർജ കമ്പനിയായ ഗ്രീൻകോയുടെ ചെയർമാനായാണ് ഒ പി ഭട്ട് നിലവിൽ പ്രവർത്തിക്കുന്നത്. മുൻ മദ്യവ്യവസായിയും നാടുവിട്ട സാമ്പത്തിക കുറ്റവാളിയുമായ വിജയ് മല്യയ്‌ക്ക് വായ്പ നൽകിയതിൽ തെറ്റായി പ്രവർത്തിച്ചുവെന്ന കേസിൽ 2018 മാർച്ചിൽ ഭട്ടിനെ സിബിഐ വിസ്തരിച്ചിട്ടുണ്ട്. എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളില്‍ നിന്നും 1.2 ബില്യൺ യുഎസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്നാണ് വിജയ് മല്യയുടെ കേസ്. ഈ വായ്പ നൽകിയ 2006 - 2011 കാലയളവിൽ ഭട്ട് ആണ് എസ്‌ബിഐ ചെയർമാനായി സേവനമനുഷ്ഠിച്ചത്. ഈ വസ്തുതകൾ ഭട്ട് തന്നെ സുപ്രീം കോടതിയെ അറിയിക്കണമായിരുന്നു എന്ന് അനാമിക ജയ്‌സ്വാൾ പറഞ്ഞു. കേസിൽ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ജയ്സ്വാളിന് വേണ്ടി ഹാജരായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം