പാകിസ്താന്‍, ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് ചരക്ക് ഇനി സ്വീകരിക്കില്ലെന്ന് അദാനി തുറമുഖം

Adani Ports to not handle container cargo from Iran, Afghanistan, Pakistan
 

ന്യൂഡൽഹി: പാകിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് ഇനി സ്വീകരിക്കില്ലെന്ന് അദാനി തുറമുഖം. നവംബർ 15 മുതൽ ഇത് ബാധകമാകുമെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഇറാനില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ ഒരു കാര്‍ഗോയും അദാനി പോര്‍ട്ടിന് കീഴിലുള‌ള തുറമുഖങ്ങളില്‍ സ്വീകരിക്കേണ്ടെന്നാണ് കമ്ബനി നിലപാട്. ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ പുതിയ തീരുമാനം.
 
സെപ്‌തംബര്‍ 13ന് 3000 കിലോയോളം ഹെറോയിന്‍ മുന്ദ്രയില്‍ നിന്ന് പിടികൂടി. ഇത് ഏകദേശം 20,000 കോടി രൂപ വിലവരുന്നതാണ്.അഫ്ഗാനില്‍ നിന്നാണ് ഇവ വന്നതെന്നും കയറ്റിയയച്ചത് ഇറാനില്‍ നിന്നാണെന്നും തെളിഞ്ഞിരുന്നു. സംഭവത്തില്‍ തമിഴ്‌നാട്ടിലെ ദമ്ബതികളെയും അഫ്ഗാന്‍, ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ആകെ എട്ടുപേരാണ് കേസില്‍ അറസ്‌റ്റിലായത്.