അഡിനോവൈറസ്: പശ്ചിമ ബംഗാളിൽ രണ്ട്‌ ശിശുമരണംകൂടി

f
 അഡിനോവൈറസ് ബാധിച്ച് പശ്ചിമബംഗാളിൽ രണ്ട് ശിശുക്കൾകൂടി മരിച്ചു. ആറുമാസംപ്രായമുള്ള രണ്ട് കുട്ടികളാണ് കൊൽക്കത്ത മെഡിക്കൽ കോളേജ് ആസ്പത്രിയിൽ മരിച്ചത്. നേരത്തേ ആറുശിശുക്കൾ ഇതേ െവെറസ്‌ബാധമൂലം മരിച്ചതായി സർക്കാർ അറിയിച്ചിരുന്നു. കടുത്ത പനിയും ശ്വാസതടസ്സവും കാരണമാണ് ശിശുക്കളെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.