ലക്ഷദ്വീപിലെ പുതിയ അഡിമിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ; ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം

court

കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡിമിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരെ നൽകിയ ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം. കെ പി സി സി സെക്രട്ടറി കെ പി നൗഷാദ് അലി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കുന്ന നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമായ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടു ആഴ്ച്ചയ്ക്ക് ഉള്ളിൽ മറുപടി നൽകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.