അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തിയേക്കും

dweep

കവരത്തി: പുതിയ പരിഷ്‌ക്കാരങ്ങൾക്ക് എതിരെ പ്രതിഷേധം ശക്തമാകുന്ന  സാഹചര്യത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തിയേക്കും. ബിജെപി പ്രവർത്തകരെ അടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർകമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ  നേരിൽ കണ്ടു സംസാരിക്കും. വിവാദ പരിഷ്കാരങ്ങളിൽ നിന്നും പിന്നോട്ട് പോകാൻ അഡിമിനിസ്ട്രേറ്റർ തയ്യാറാകാത്ത സാഹചര്യത്തിൽ തുടർ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റി തീരുമാനം.

കളക്ടർ എസ്.അസ്‌കർ അലിക്ക് എതിരെ പ്രതിഷേധം നടത്തിയ കൂടുതൽ പേർ കിൽത്താൻ ദ്വീപിൽ അറസ്റ്റിലായി. ഇന്ന് മുതൽ സന്ദർശകർക്ക് ദ്വീപിൽ വിലക്ക് വരും. സന്ദർശക പാസിൽ എത്തിയവരോട് ഒരു ആഴ്ചയ്ക്ക്  ഉള്ളിൽ ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷൻ നിർദേശിച്ചിട്ടുണ്ട്.