രാ​ജ​സ്ഥാ​നി​ല്‍ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ച്ചു

google news
air

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് സ്ത്രീ​ക​ള്‍ മ​രി​ച്ചു. അപകടത്തിൽ ഒ​രാ​ള്‍​ക്ക് പരിക്കേറ്റിട്ടുണ്ട്.  ഹ​നു​മാ​ന്‍​ഗ​ഡി​ലെ ബാ​ലോ​ര്‍ ന​ഗ​ര്‍ ഗ്രാ​മ​ത്തി​ല്‍ ഒ​രു വീ​ടി​ന് മു​ക​ളി​ലേ​യ്ക്കാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. പൈ​ല​റ്റ് നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.
 

Tags