ഡൽഹിയിലെ വായു മലിനീകരണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു

UU
ന്യൂഡൽഹി; ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേയ്ക്കാണ് ആദ്യം സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത്. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാൻ നിർദേശം നൽകി. ഗുഡ്ഗാവ് ,ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലും സ്‌കൂൾഅവധി തുടരും. ഓൺലൈൻ മുഖേന ക്ലാസ് ഉണ്ടാകുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഡൽഹിയിലെ 300 കിലോമീറ്റർ പരിധിയിലെ 11 താപനിലയങ്ങളിൽ അഞ്ചെണ്ണത്തിന് മാത്രമായിരിക്കും ഈ മാസം വരെ പ്രവർത്തനനാനുമതി.