'ആകാശ് എയർലൈൻസ്'; രാജ്യത്ത് പുതിയ എയർലെൻസിന് അനുമതി നൽകി കേന്ദ്രസർക്കാർ

f
 

ന്യൂഡൽഹി : രാജ്യത്ത് പുതിയ എയർലെൻസിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇന്ത്യയിലെ ശതകോടീശ്വരൻമാരിൽ ഒരാളായ രാകേഷ് ജുൻജുൻവാലയ്‌ക്ക് നിക്ഷേപം ഉളള സ്റ്റാർട്ടപ്പ് എയർലൈനിനാണ് അംഗീകാരം ലഭിച്ചത്.ആകാശ് എയർലൈൻസ് എന്നാണ് പുതിയ എയർലൈൻസിന്റെ പേര്.

ആകാശ് എയർലൈൻസിന് വ്യോമയാന മന്ത്രാലയം സുപ്രധാന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകി. എൻഒസി ലഭിച്ചതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് എയർ ഓപ്പറേറ്റർ പെർമിറ്റിനായി അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഇത് കൂടി ലഭിക്കുന്നതോടെ അടുത്ത മാർച്ച് ഏപ്രിൽ മാസത്തോടെ ആകാശിന് ആകാശത്തിലൂടെ കുതിക്കാനാവുമെന്നാണ് പ്രതീക്ഷ.