മഥുരയില്‍ 10 കിലോമീറ്ററിനുള്ളില്‍ മ​ദ്യ​വും മാം​സ​വും നി​രോ​ധി​ച്ചു

yogi
 

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ മ​ഥു​ര​യ്ക്കും വൃ​ന്ദാ​വ​നും പ​ത്തു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ മ​ദ്യ​ത്തി​നും ഇ​റ​ച്ചി വി​ല്‍​പ്പ​ന​യ്ക്കും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ർ. ഈ മേഖലയിലെ ഗണേശ ചതുര്‍ത്ഥി ആഘോഷം മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്നാണ് തീരുമാനം എടുത്തത്. ഇ​ത് സം​ബ​ന്ധി​ച്ച് യു​പി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സ​മീ​പം മ​ദ്യ​വും മാം​സ​വി​ല്‍​പ​ന​യും നി​രോ​ധി​ക്കു​മെ​ന്ന് യോ​ഗി സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാം​സ​വും മ​ദ്യ​വും വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തി​യ​വ​ര്‍ പാ​ല്‍​വി​ല്‍​പ​ന​യി​ലേ​ക്ക് ശ്ര​ദ്ധ​തി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

കൃഷ്ണന്റെ ജന്മദേശമായ മഥുര - വൃന്ദാവന്‍ 10 കിലോമീറ്റര്‍ യുപി സര്‍ക്കാര്‍ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ 22 നഗര്‍ നിഗം വാര്‍ഡുകളുണ്ട്. പ്രഖ്യാപനം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ യുപി സര്‍ക്കാര്‍ മദ്യവും മാസവും മഥുരയില്‍ നിരോധിച്ചു.

കൃ​ഷ്ണോ​ത്സ​വം പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പം മ​ദ്യ​വും മാം​സ​വും നി​രോ​ധി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞ​ത്.