രാമനവമി അക്രമം; അമിത് ഷായുടെ സസാറാം സന്ദർശനം റദ്ദാക്കി

google news
amit shah
 

പട്ന: രാമനവമി ആഘോഷങ്ങളുടെ തുടർച്ചയായി ബിഹാറിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദർശനം റദ്ദാക്കി. നിരോധനാജ്ഞ നിലവിലുള്ള സസാറാമിൽ ഞായറാഴ്ച അമിത് ഷാ പങ്കെടുക്കാനിരുന്ന സമ്രാട്ട് അശോക ജയന്തി ആഘോഷം മാറ്റിവച്ചു. 

അതേസമയം, നവാഡ ലോക്സഭാ മണ്ഡലത്തിലെ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. 

ബിഹാറിലെ നാലു ജില്ലകളിലാണ് അക്രമം അരങ്ങേറിയത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സസാറാമിനു പുറമേ നളന്ദയിലും നിരോധനാഞ്ജ പ്രഖ്യാപിച്ച് ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തി. 

നളന്ദയിൽ ബജ്റംഗദൾ സംഘടിപ്പിച്ച രാമനവമി ഘോഷയാത്രയ്ക്കു നേരെയുണ്ടായ കല്ലേറിനെ തുടർന്നാണ് അക്രമം വ്യാപിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ വെടിയേറ്റ ആറു പേരുൾപ്പെടെ നിരവധി പേർക്കു പരുക്കേറ്റു. വാഹനങ്ങളും കടകളും അടിച്ചു തകർത്തു. നിരവധി പൊലീസുകാർക്കും പരുക്കേറ്റു.

Tags