അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് കടന്നതായി സംശയം; സംരക്ഷണം നൽകരുതെന്ന് നേപ്പാളിനോട് ഇന്ത്യ

google news
Punjab Cops Arrest Separatist Leader Amritpal Singh
 

ന്യൂഡല്‍ഹി: ഖലിസ്ഥാൻ നേതാവ് അമൃത് പാൽ സിംഗ് നേപ്പാളിലേക്ക് കടന്നതായി സൂചന. രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നു. മറ്റൊരു രാജ്യത്തേക്ക് കടക്കാൻ അനുവദിക്കരുതെന്നും ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെടാനിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി വഴിയാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലുമടക്കം തെരച്ചിൽ തുടരുന്നുണ്ട്. ഈ സമയത്താണ് പുതിയ വിവരം പുറത്തുവരുന്നത്. നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.
 
അമൃത് പാലിനെ അനുകൂലിക്കുന്നവരും നേരത്തെ പിടിയിലായവരുമായ 197 പേരെ പൊലീസ് വിട്ടയച്ചിരുന്നു. ഏഴു പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതായി പോലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിൽ ആണെന്നും പോലീസ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളിലൂടെ ഇന്നലെ അർദ്ധ സൈനിക, പോലീസ് വിഭാഗങ്ങൾ റൂട്ട് മാർച്ച് നടത്തിയിരുന്നു.
 
ദേശ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത് പാൽ സിങ്ങിന്റ ബന്ധു അടക്കം 7 പേരെ കൂടി അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 4 പ്രതികളെ ഞായറാഴ്ച ദിബ്രു ഗഡിൽ എത്തിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ദിരാഗാന്ധിയുടെ ഗതി വരും എന്ന ഒറ്റ പ്രഖ്യാപനം കൊണ്ടാണ് അമൃത് പാല്‍ സിങ് സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.  

Tags