വെള്ളം കയറിയ റോഡില്‍ നാല് മണിക്കൂര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വയോധികന്‍

mumbai

മുംബൈ: വസായി വിരാര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന പ്രദേശത്ത് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന്് വ്യത്യസ്ത പ്രതിഷേധവുമായി 70 കാരന്‍. പ്രദേശത്തെ മലിനീകരണത്തിനെതിരെ വര്‍ഷങ്ങളായി നിരവധി പരാതികള്‍ സമര്‍പ്പിച്ചെങ്കിലും യാതൊരുവിധ നടപടിയും അധികൃതര്‍ എടുത്തില്ല. അതുകൊണ്ടാണ് സര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് അശോക് തലജിയ പറഞ്ഞതായി മിഡ് ഡേയ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

വസായി വെസ്റ്റിലെ അശ്വിന്‍ നഗറിലാണ് അശോക് തലജിയ താമസിക്കുന്നത്. '2017 ലെ വെള്ളപ്പൊക്കത്തില്‍ ഫ്‌ളാറ്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എനിക്ക് ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. ഏകദേശം 1.50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു'  - അശോക് തലജിയ .

താന്‍ തികച്ചും നിസ്സഹായവസ്ഥയിലാണ് ഇവിടെ ഇരിക്കുന്നത്. ഇനിയെങ്കിലും ആരെങ്കിലും എന്റെ പരാതി കേള്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിനെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അശോക് തലജിയ തന്റെ വ്യത്യസ്ത പ്രഷേധത്തിലൂടെ വ്യക്തമാക്കുന്നത്.