ആന്ധ്രപ്രദേശിൽ നാശം വിതച്ച് ന്യൂനമർദ്ദം; തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ

yy
ദൈ​ഹ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നാ​ശം വി​ത​ച്ച് ന്യൂ​ന​മ​ർ​ദ്ദം. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വെ​ള്ള​ക്കെ​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ന് പ​രി​സ​ര​ത്തും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി.

ആന്ധ്രപ്രദേശിലെ വിവിധ നഗരങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ശക്തമായ നീരൊഴുക്കിനെ തുടർന്ന് പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുപ്പതിയിൽ ഇറക്കേണ്ട പല വിമാനങ്ങളും വഴി തിരിച്ച് വിട്ടതായി വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. വെള്ളപ്പൊക്കബാധിത പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തി വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അധികാരികൾക്ക് നിർദ്ദേശം നൽകി.