ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ അഞ്ജാതരുടെ ആക്രമണം

g

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ബി.ജെ.പി എം.പി അർജ്ജുൻ സിംഗിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. നോർത്ത് 24 പർഗാനസിലെ വീടിന് മുൻപിൽ അഞ്ജാതർ മൂന്ന് തവണ ബോംബെറിഞു.

അർജുൻ സിങിൻ്റെ കുടുംബാം​ഗങ്ങള്‍ ഈസമയം വീട്ടിലുണ്ടായിരുന്നു. അക്രമം തൃണമൂൽ പ്രവർത്തകരാണ് നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലിപ് ഘോഷ് ആരോപിച്ചു.സംഭവത്തെക്കുറിച്ച് അർജ്ജുൻ സിംഗ് പ്രതികരിച്ചിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു.