കർണാടകയിൽ ഒരു ബി.ജെ.പി എം.എൽ.എ കൂടി പാർട്ടി വിട്ടു

google news
Another BJP MLA left the party in Karnataka

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു ബി.ജെ.പി എം.എൽ.എ കൂടി പാർട്ടി വിട്ടു. ബി.ജെ.പി എം.എൽ.എയായിരുന്ന എം.പി. കുമാരസ്വാമിയാണ് രാജിവെച്ചത്. 

മുഡിഗെർ മണ്ഡലത്തിൽനിന്ന് മൂന്ന് തവണ എം.എൽ.എ ആയ കുമാരസ്വാമി ഇത്തവണ സ്ഥാനാർഥി പട്ടികയിൽ തന്റെ പേരില്ലെന്ന് കണ്ടതോടെയാണ് രാജി പ്രഖ്യാപിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചത് ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയാണെന്ന് അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി രണ്ടാമത് 23 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. മുഡിഗെറിൽ നിന്ന് ദീപക് ദൊഡ്ഡയ്യയാണ് മത്സരിക്കുക. സി.ടി. രവിയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ മൂലമാണ് തനിക്ക് സീറ്റ് ലഭിക്കാത്തതെന്നും കുമാരസ്വാമി ആരോപിച്ചു. ബി.ജെ.പി വിട്ടതോടെ കുമാരസ്വാമി ജെ.ഡി(എസ്)ൽ ചേരുമെന്നും അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് അഭ്യൂഹം.
 
മുതിർന്ന നേതാവായ ബി.എസ് യെദ്യൂരപ്പ ഒരാഴ്ചയായി ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയാണെന്നും ബി.ജെ.പി 50 സീറ്റിൽ പോലും ജയിക്കാൻ പോകുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കർണാടക ബി.ജെ.പിയിൽ വലിയ അസ്വാരസ്യങ്ങളാണ് ഉയരുന്നത്.

Tags