ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

99
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. കശ്മീരിലെ ബുദ്ഗമിലെ സോൽവ ക്രാൽപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു.

ഡിസംബർ 31ന് കശ്മീരിലെ പതാൻചൗക്കിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. പൊലീസിന്‍റെ ബസ് ആക്രമിച്ച കേസിൽ ഉൾപ്പെട്ട ഭീകരരിൽ ഒരാളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.