‘മകനെ കുടുക്കി ഷാറൂഖിനോട് പണം വാങ്ങാനായിരുന്നു നീക്കം’; സ​മീ​ര്‍ വാ​ങ്ക​ഡെ​യ്‌​ക്കെ​തി​രെ സി​ബി​ഐ എ​ഫ്‌​ഐ​ആ​ര്‍

google news
sameer wankhede
 

ന്യൂ​ഡ​ല്‍​ഹി: നടൻ ഷാറൂ​ഖ് ഖാന്‍റെ മകൻ ആ​ര്യ​ന്‍ ഖാ​ന്‍ പ്ര​തി​യാ​യ വ്യാ​ജ ല​ഹ​രി​മ​രു​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​മീ​ര്‍ വാ​ങ്ക​ഡെ​യ്‌​ക്കെ​തി​രെ സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌​ഐ​ആ​റി​ലെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ക​ള്ള​ക്കേ​സു​ണ്ടാ​ക്കി​യ​ശേ​ഷം ഷാറൂഖിനെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

ഇ​തി​നാ​യി സ​മീ​ര്‍ കേ​സി​ലെ സാ​ക്ഷി കെ.​പി.​ഗോ​സാ​വി​ക്കൊ​പ്പം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. 25 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു ശ്ര​മം. പി​ന്നീ​ട് ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ല്‍ 18 കോ​ടി കൊ​ടു​ത്താ​ല്‍ മ​തി​യെ​ന്ന ധാ​ര​ണ​യി​ലെ​ത്തി. ഇ​തി​ല്‍ 50 ല​ക്ഷം അ​ഡ്വാ​ന്‍​സാ​യി കൈ​പ്പ​റ്റി. കിരൺ ഗോസാവി എന്നയാളുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും എഫ് ഐ ആറിൽ പയുന്നു. 

വിദേശയാത്രകളെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ സമീറിന് കഴിഞ്ഞില്ല. വെള്ളിയാഴ്ച സമീറിന്റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ. 
 
2021 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഗോ​വ​യി​ലേ​ക്കു​ള്ള ആ​ഡം​ബ​ര ക​പ്പ​ലി​ല്‍ സമീറും സം​ഘ​വും റെ​യ്ഡ് ന​ട​ത്തി​യ​പ്പോ​ള്‍ ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ​വ​ര്‍​ക്കൊ​പ്പം ആ​ര്യ​ന്‍ ഖാ​നും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് മു​ത​ലെ​ടു​ത്ത് ഷാറൂഖിനോ​ട് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ല്‍.

വാ​ങ്ക​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് എ​ന്‍​സി​ബി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ആ​ര്യ​നെ പി​ന്നീ​ട് പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Tags