ഐഎന്‍എക്‌സ് കേസ്; കാര്‍ത്തി ചിദംബരത്തിന്‍റെ 11.04 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

google news
 Karti Chidambaram
 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് 11.04 കോടിയുടെ സ്വത്ത് അന്വേഷണ സംഘം കണ്ടുകെട്ടിയത്. കൂര്‍ഗിലേത് ഉള്‍പ്പെടെ നാല് വസ്തുവകകളാണ് എന്‍ഐഎ കണ്ടുകെട്ടിയത്.


മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനായ കാർത്തി തമിഴ്നാട് ശിവഗംഗയിൽ നിന്നുള്ള എംപിയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് പി.ചിദംബരം ധനമന്ത്രിയായിരിക്കെ മാധ്യമ സ്ഥാപനത്തിലേക്ക് നിയമവിരുദ്ധമായി വിദേശ നിക്ഷേപം സ്വീകരിച്ചു എന്നതാണ് കേസ്. ഐഎന്‍ക്‌സ് മീഡിയ കേസില്‍ നേരത്തെ കാര്‍ത്തി ചിദംബരത്തേയും പിതാവും ചിദംബരത്തേയും സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തിരുന്നു.  

2007 ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ കാലത്ത് ധനമന്ത്രിയായിരുന്ന പി ചിദംബരം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് അനുമതി നല്‍കിയെന്ന പരാതിലാണ് കേസ്.
 
 
നിയമവിരുദ്ധമായി ഐഎൻഎക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി പണം സ്വീകരിച്ചുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തന്റെ കുടുംബത്തിനുനേരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് കാർത്തി ചിദംബരം പ്രതികരിച്ചു.  

 

Tags