'സര്‍ക്കാരിന്‍റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം'; ത്രിപുരയിൽ ബി.ജെ.പി എം.എൽ.എ തല മുണ്ഡനം ചെയ്തു

hd
 

കൊൽക്കത്ത: ത്രിപുരയിൽ  ബി.ജെ.പി സർക്കാരിന്‍റെ ദുഷ്പ്രവൃത്തികൾക്ക്​ 'പ്രായശ്ചിത്തം' എന്ന നിലയിൽ തലമുണ്ഡനം ചെയ്​ത്​ സുർമ എം.എൽ.എ ആശിഷ്​ ദാസ്.കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ അദ്ദേഹം ഒരു യജ്ഞവും നടത്തി. തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്കരികിലുള്ള ക്ഷേത്രത്തിലെത്തി അദ്ദേഹം യജ്ഞം നടത്തിയത്​.

ത്രിപുരയില്‍ ബിജെപി രാഷ്ട്രീയ അരാജകത്വം വളര്‍ത്തുകയാണ് എന്നാണ് ആശിഷ് ദാസിന്‍റെ ആരോപണം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അസന്തുഷ്ടരാണ്. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദാസിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന്​ ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.