ശ്രദ്ധ കൊലപാതകം; അഫ്താബ് പൂനാവാല അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ

afthab
 


അഫ്താബ് പൂനാവാലയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അഫ്താബിനെ കോടതിയിൽ ഹാജരാക്കിയത്. മതസംഘടനകളുടേയും ഘടകകക്ഷികളുടേയും ആക്രമണ സാദ്ധ്യത കണക്കിലെടുത്താണ് കോടതി നടപടികൾ വെർച്വലാക്കിയത്. അഫ്താബിനെ നാർക്കോ ടെസ്റ്റിന് വിധേയനാക്കാൻ വ്യാഴാഴ്ച കോടതി അനുമതി നൽകിയിരുന്നു. 

ശ്രദ്ധ വാക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട്  പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മെയ് 18നാണ് കൊലപാതകം നടക്കുന്നത്. വിവാഹം ചെയ്യണമെന്ന് ശ്രദ്ധ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിനു കാരണം. 

അഫ്താബിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളുമൊത്ത് നടത്തിയ തെളിവെടുപ്പിൽ മെഹ്റൗളി വനമേഖലയിൽ നിന്നും ഏതാനും മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.