പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നെന്ന് ബാബ രാംദേവ്

Baba Ramdev


ന്യൂ ഡല്‍ഹി:  പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നെന്ന് പതഞ്ജലിയുടെ സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ കമ്പനിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയില്‍ നിന്നാണ്. ഇത് 16318 കോടിയായിരുന്നു. 2019-20 കാലത്ത് ഇത് 13118 കോടിയായിരുന്നു. 

സമീപകാലത്ത് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തിയതും വരുമാന വര്‍ധനവിന് കാരണമായെന്ന് പതഞ്ജലി മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. 2018 ല്‍ 10000ത്തില്‍ താഴെയായിരുന്നു വിതരണ പോയിന്റുകള്‍. എന്നാല്‍ ഇപ്പോഴിത് 55751 എണ്ണമായി വര്‍ധിച്ചു. 100 സെയില്‍സ് ഡിപ്പോകളും 6000 വിതരണക്കാരുമുണ്ട്. 450000 റീടെയ്ല്‍ ഔട്ട്‌ലെറ്റുകളും കമ്പനിക്ക് ഇപ്പോഴുണ്ട്.