വിവാഹ ആഘോഷത്തിനും ഉത്സവത്തിനും ബിയർ നൽകുന്നതിന് വിലക്കുമായി ഒരു പഞ്ചായത്ത്; കാരണം ഇതാണ്

google news
beer

ധർമ്മശാല: ഉത്സവങ്ങൾക്കും വിവാഹ ആഘോഷങ്ങൾക്കും ഇനി മുതൽ ബിയർ നൽകില്ലെന്ന് തീരുമാനമെടുത്ത് ഒരു പഞ്ചായത്ത്.

ഹിമാചൽ പ്രദേശിലെ സ്പിതി വില്ലേജിലെ കീലോം​ഗ് പഞ്ചായത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇത് സംബന്ധിച്ച പ്രമേയവും പാസാക്കി.

ആഘോഷങ്ങളിലെ അമിതമായി വരുന്ന പാഴ് ചിലവ് തടയുന്നതിനായാണ് പുതിയ നിരോധനമെന്നാണ് പഞ്ചായത്ത് മേധാവി സോനം സാം​ഗ്പോ വ്യക്തമാക്കിയത്. 

ജനങ്ങൾ പുതിയ തീരുമാനത്തെ അം​ഗീകരിക്കുകയും ചെയ്തു. 

Tags