
ലഖ്‌നോ: ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യ സഖ്യത്തിൽ ചേരുമെന്ന് സൂചന. രാഷ്ട്രീയ ലോക്ദളിന്റെ നേതൃത്വത്തിലാണ് ഭീം ആർമിയെ ഇൻഡ്യ സഖ്യത്തിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. ചന്ദ്രശേഖർ ആസാദിലൂടെ ദലിത് സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനാവുമെന്ന പ്രതീക്ഷയാണ് ഇൻഡ്യ മുന്നണിക്കുള്ളത്.
ചന്ദ്രശേഖര്‍ ആസാദുമായി തങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളതെന്ന് ആര്‍.എല്‍.ഡി ദേശീയ ജനറല്‍ സെക്രട്ടറി ത്രിലോക് ത്യാഗി പറഞ്ഞു. ഭീം ആര്‍മി എപ്പോള്‍ ഇന്‍ഡ്യ സഖ്യത്തില്‍ എത്തുമെന്ന് പറയാന്‍ ത്യാഗി തയ്യാറായില്ല. അതേസമയം വരും ദിവസങ്ങളില്‍ കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
മായാവതിയുടെ ബി.എസ്.പി ഇന്‍ഡ്യ സഖ്യവുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഭീ ആര്‍മിയെ കൂടെ കൂട്ടിയാല്‍ ദലിത് വോട്ടുകള്‍ നേടാനാവുമെന്ന് ആര്‍.എല്‍.ഡി വൃത്തങ്ങള്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലമായ നാഗിനയില്‍നിന്ന് മത്സരിക്കുമെന്ന് ആസാദ് സൂചിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം