ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ ഇ​ന്ന് സത്യപ്രതിജ്ഞ ചെ​യ്യും

g

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടുക്കപ്പെട്ട ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ ഇ​ന്ന് സത്യപ്രതിജ്ഞ ചെ​യ്ത് സ്ഥാ​നം ഏ​റ്റെ​ടു​ക്കും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ന്‍റെ 17-ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ് ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ.ഘാട്ലോദിയ മണ്ഡത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ഇന്നലെ വൈകിട്ട് ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് ഭൂപേന്ദ്രിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിരുൾപ്പെടെ അഭിനന്ദനവുമായി രംഗത്തെത്തി. മുൻ മുഖ്യമന്ത്രി വിജയ് രുപാണിയാണ് ഭൂപേന്ദ്ര പട്ടേലിന്റെ പേര് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കി നിൽക്കെയാണ് ഗുജറാത്തിൽ പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത്.