ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ്

ബീഹാറിൽ നിതീഷ് തന്നെ; സത്യപ്രതിഞ്ജ നാളെ
 

പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ എല്ലാവുരം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ വീട്ടിലെ പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 
നേരത്തെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററില്‍ അറിയിച്ചു. സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേഷനില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.