ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വരാന്‍ വൈകും : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വരാന്‍ വൈകും : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

പട്‌ന: ബീഹാര്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. 4.10 കോടി വോട്ടുകളില്‍ ഒരു കോടി വോട്ടുകളാണ് എണ്ണിയിട്ടുള്ളത്. ഇവിഎം എണ്ണം വര്‍ധിപ്പിച്ചതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്ന് എച്ച്ആര്‍ ശ്രീനിവാസ് പറഞ്ഞു.

വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഏഴ് കോടി വോട്ടര്‍മാരാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്.

ഒരു കോടി വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ എന്‍ഡിഎയ്ക്ക് മികച്ച ലീഡാണ് ലഭിച്ചിരിക്കുന്നത്. 129 സീറ്റില്‍ എന്‍ഡിഎ മുന്നേറുകയാണ്. കനത്ത തിരച്ചടി നേരിട്ടിരിക്കുകയാണ് ജെഡിയു. മഹാഘട്ബന്ധന്‍ 103 സീറ്റുകളില്‍ മുന്നേറുകയാണെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനാകാത്തതിന്റെ നിരാശയിലാണ് കോണ്‍ഗ്രസും ആര്‍ജെഡിയും. എന്നാല്‍ മത്സരിച്ച 29 മണ്ഡലങ്ങളില്‍ 19 ഇടത്തും ഇടത് പാര്‍ട്ടികള്‍ മുന്നേറി.