രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി; പുതിയ വിവരം പുറത്ത്

bird flu

രാജ്യത്ത് പക്ഷിപ്പനി സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്ത്. ICAR-NIHSAD ൽ പരിശോധിച്ച സാമ്പിളുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ നാല് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു

കേരളത്തിൽ താറാവിലാണ് രോഗം സ്ഥിദ്ധീകരിച്ചത്ത്, സംസഥാനത്ത് കോട്ടയത്തും ആലപ്പുഴയിലുമായി നാല് പ്രഭവ കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. രാജസ്ഥാനിൽ കാക്കയിലാണ് രോഗം സ്ഥിദ്ധീകരിച്ചത്. ബാരൻ, കോട്ട, ജാലാവാർ എന്നിടങ്ങളിലാണ് രോഗം കണ്ടത്തിയത്. മധ്യപ്രദേശിലും കാക്കയിലാണ് രോഗം കണ്ടത്തിയത്. അവിടെ മാൻഡ്സൗർ, ഇൻഡോർ, മാൽവ എന്നിവിടങ്ങളിൽ രോഗം സ്ഥിദ്ധീകരിച്ചു. പക്ഷെ ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ ദേശാടനപക്ഷികളിലാണ് രോഗം കണ്ടത്തിയത്. 

കൂടുതൽ രോഗവ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കണമെന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 2021 ജനുവരി അഞ്ചിന് തന്നെ പ്രഭവകേന്ദ്രങ്ങളിലെ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് കേരളം തുടക്കം കുറിച്ചു കഴിഞ്ഞു.

ഭാരത സർക്കാരിന്റെ മൃഗ പരിപാലന-ക്ഷീര വകുപ്പിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ആയി പല നിർദ്ദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിട്ടുള്ളത്.

രോഗ ബാധിത മേഖലകളിലെ അണുനശീകരണം, ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ കൃത്യമായി സംസ്കരിക്കൽ, രോഗ പരിശോധനയ്ക്കായി സാമ്പിളുകളുടെ കൃത്യമായ ശേഖരണവും സമർപ്പണവും, കൂടുതൽ നിരീക്ഷണ നടപടികൾ എന്നിവ ഈ നിർദ്ദേശങ്ങളിൽ ചിലതാണ്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയാൻ ഉള്ള മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം നൽകിയിട്ടുണ്ട്.

പക്ഷികൾ ചത്തൊടുങ്ങുന്നതിൽ അസാധാരണമായ വർദ്ധന ഉണ്ടോ എന്നത് പരിശോധിക്കാൻ ആയി അതാത് വനം വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും സംസ്ഥാനങ്ങളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പക്ഷികൾ കൂടുതലായി ചത്തൊടുങ്ങുന്നത് ശ്രദ്ധിക്കണമെന്നും അടിയന്തര നടപടികൾ കൈകൊള്ളുന്നതിനായി ഇവ കൃത്യമായി അറിയിക്കണമെന്നും മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.