ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി

Nadda

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപകമായതിന്​ ശേഷം പാര്‍ട്ടി ഇതാദ്യമായാണ്​ ഇത്തരത്തിലൊരു യോഗം വിളിക്കുന്നത്​.

കേന്ദ്രസര്‍ക്കാറിന്റെ കോവിഡ്​ 19 പ്രതിരോധത്തെ വിലയിരുത്തുന്നതിനൊപ്പം, വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെര​ഞ്ഞെടുപ്പുമാണ്​ യോഗത്തി​ന്റെ അജണ്ട.

അഞ്ച്​ ആറ്​ തിയതികളിലാണ്​ യോഗം നടക്കുന്നത്​. പഞ്ചാബ്​, ഉത്തര്‍ പ്രദേശ്​, ഉത്തരാഖണ്ഡ്​, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ 2022 ആദ്യമാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. ആ വര്‍ഷം അവസാനത്തോടെ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഇലക്ഷന്‍ നടക്കും.