പുൽവാമ ജില്ലയിൽ ട്രാൽ മേഖലയിൽ ബിജെപി കൗൺസിലർ ഭീകരരുടെ വെടിയേറ്റ് മരിച്ചു

dead

ശ്രീനഗർ: പുൽവാമ ജില്ലയിൽ ട്രാൽ  മേഖലയിൽ ബിജെപി കൗൺസിലർ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ദക്ഷിണ കശ്മീരിലെ ബിജെപി നേതാവ് രാഗേഷ് ആണ്  കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു ആക്രമണം. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു. കാശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്നുള്ള  ട്രാൽ മുൻസിപ്പൽ കമ്മിറ്റി അംഗമാണ് രാഗേഷ്.

മൂന്ന് ഭീകരവാദികളാണ് അക്രമം നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് സെക്യൂരിറ്റി ഓഫീസർമാരുടെ സുരക്ഷ രാഗേഷിന് ഒരുക്കിയിരുന്നു. എന്നാൽ ഇവരെ കൂട്ടാതെയാണ് രാഗേഷ്  ട്രാലിലേക്ക്  യാത്ര ചെയ്തത്. സുരക്ഷ ഉദ്യോഗസ്ഥർ പോകാത്തതിന്റെ കാരണം അന്വേഷിക്കാൻ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.