2024ന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിതാറാം യെച്ചൂരി

google news
seetharam yechuri
ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. 2024ന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണിതെന്നും യെച്ചൂരി പ്രതികരിച്ചു. രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. 


 

Tags