മുതിർന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു

ഭോപ്പാൽ : മുതിർന്ന ബിജെപി നേതാവും, മുൻ എംപിയുമായ കൈലാഷ് സാരംഗ് അന്തരിച്ചു. 85 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകീട്ടോടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹത്തെ രണ്ട് മാസം മുൻപാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അസുഖങ്ങളെ തുടർന്ന് ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില വഷളായതിനെ തുടർന്നാണ് മുംബൈയിലേക്ക് മാറ്റിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം അന്ത്യ കർമ്മങ്ങൾക്കായി മദ്ധ്യപ്രദേശിൽ എത്തിക്കും.

കൈലാഷ് സാരംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.