കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത ബാനര്‍ജി പരാജയപ്പെട്ടെന്ന്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ പോലീസ് കുറ്റവാളികള്‍ക്കെതിരേ ഏറ്റുമുട്ടല്‍ നടത്തണം. ബംഗാളിലെ ക്രമസമാധാനനില നിയന്ത്രിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെ പോലുള്ളവര്‍ക്ക് മാത്രമേ സാധിക്കുവെന്നും സുവേന്ദു അധികാരി പറഞ്ഞു.
‘ബംഗാളില്‍ പെണ്‍കുട്ടികള്‍ അതിക്രമത്തിന് ഇരയാകുന്നു. കൊലയാളികളുടെ കേന്ദ്രമായി ബംഗാള്‍ മാറി. യു.പി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെ പോലുള്ളവര്‍ക്ക് മാത്രമേ ഇവിടെ സാഹചര്യം നിയന്ത്രിക്കാന്‍ കഴിയു. ആവശ്യമെങ്കില്‍ കുറ്റവാളികള്‍ക്കെതിരേ ഏറ്റുമുട്ടല്‍ നടത്തണം. മനുഷ്യര്‍ക്കൊപ്പം ജീവിക്കാന്‍ ഈ കുറ്റവാളികള്‍ക്ക് അവകാശമില്ല’, സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം, കുറ്റവാളികള്‍ക്കെതിരേ പോലീസ് ഏറ്റുമുട്ടല്‍ നടപടി സ്വീകരിക്കണമെന്ന സുവേന്ദു അധികാരിയുടെ പരാമര്‍ശത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബംഗാളില്‍ യോഗി രാജ് നടപ്പാക്കാന്‍ സുവേന്ദു എത്ര ആഗ്രഹിച്ചാലും നടക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തപസ് റോയ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം