'കര്‍ഷകന്‍ തന്നെ തല്ലിയതല്ല, കവിളില്‍ തലോടിയത്'; മുഖത്ത് അടിയേറ്റ സംഭവത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ

BJP MLA Pankaj Gupta clarifies after being slapped by farmer in Unnao
 

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പൊതുവേദിയില്‍വെച്ച് കര്‍ഷകന്‍ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ പങ്കജ് ഗുപ്ത. കര്‍ഷകന്‍ തന്റെ മുഖത്തടിച്ചുവെന്ന തരത്തില്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റാണെന്നാണ് എംഎല്‍എ അവകാശപ്പെട്ടു. വീഡിയോയില്‍ കാണുന്ന കര്‍ഷകന്‍ തന്റെ ചാച്ചയാണെന്നും പതിവായി ചെയ്യുന്നതുപോലെ അദ്ദഹം തന്റെ കവിളില്‍ തലോടുകയാണ് ചെയ്തതെന്നും പങ്കജ് ഗുപ്ത വ്യക്തമാക്കി. 

ഉന്നാവില്‍ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് കര്‍ഷകനായ ഛത്രപാല്‍ വേദിയിലേക്ക് കയറി എംഎല്‍എയുടെ മുഖത്തടിച്ചത്. കര്‍ഷകനായ ഛത്രപാലിനെ അടുത്തിരുത്തി പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് പങ്കജ് ഗുപ്ത കാര്യങ്ങള്‍ വിശദീകരിച്ചത്. എംഎല്‍എയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഛത്രപാലും പറഞ്ഞു. എംഎല്‍എ വേദിയില്‍ ശാന്തനായി ഇരിക്കുന്നത് കണ്ടപ്പോള്‍ മുതിര്‍ന്നയാള്‍ എന്ന നിലയില്‍ എംഎല്‍എയുടെ കവിളില്‍ സ്‌നേഹത്തോടെ തട്ടിയതാണെന്നും ഛത്രപാല്‍ വിശദീകരിച്ചു. 

ഉന്നാവില്‍ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് കര്‍ഷകനായ ഛത്രപാള്‍ വേദിയിലേക്ക് കയറി എംഎല്‍എയുടെ മുഖത്തടിച്ചത്. സമീപമുള്ള പോലീസുകാരും മറ്റുപ്രവര്‍ത്തകരും ചേര്‍ന്നാണ് കര്‍ഷകനെ വേദിയില്‍നിന്ന് പിടിച്ചുമാറ്റിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇതിന്റെ വീഡിയോ വൈറലാവുകയും എംഎല്‍എക്കെതിരേ വലിയ പരിഹാസം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പങ്കജ് ഗുപ്ത വിശദീകരണവുമായി രംഗത്തെത്തിയത്.