പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിനിടെ ബിജെപി എംപി കുഴഞ്ഞുവീണു

google news
m p
 

പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തിൽ അവസാന പ്രത്യേക സമ്മേളനം ചേർന്നു. പഴയ പാർലമെന്റിൽ നിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിനിടെ നടന്ന ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു


ബിജെപി എംപി നർഹരി അമിൻ ആണ് കുഴഞ്ഞ് വീണത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് നർഹരി അമിൻ. ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്‍ക്കുമ്പോഴാണ് സംഭവം.

chungath new

വികാര നിർഭര നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നൽകിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റം പുതിയ ഭാവിയിലേക്കുള്ള തുടക്കം ; പഴയ പാര്‍ലമെന്റ് മന്ദിരം ഇനി സംവിധാന്‍ സദന്‍; പ്രധാനമന്ത്രി

നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമ്മിച്ചു. ജമ്മു കാശ്മീർ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിർശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാൻ ജമ്മു കശ്മീർ പുനഃസംഘടന കൊണ്ടുവന്നത്. ഇന്ന് അവിടെ സമാധാനം പുലരുന്നു. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം