ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും

mukul

കൊൽക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുകുൾ റോയ് കൊൽക്കത്തയിൽ മമത ബാനർജിയുടെ വസതിയിൽ എത്തി കൂടിക്കാഴ്ച്ച നടത്തും. തിരഞ്ഞെടുപ്പിന് ശേഷം ബംഗാൾ ബിജെപിയിൽ ഉണ്ടായ കടുത്ത ഭിന്നതയെ തുടർന്നാണ് ടിഎംസിയിലേക്കുള്ള മുകുൾ റോയിയുടെ മടക്കം.

ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്,പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരുമായി മുകുൾ റോയിക്ക് തർക്കങ്ങൾ നിലവിലുണ്ട്. ബംഗാളിൽ ബിജെപിയെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് മുകുൾ റോയ്. 2017 -ലാണ് തൃണമൂൽ വിട്ട് അദ്ദേഹം ബിജെപിയിലെത്തിയത്.