മേഘാലയയിൽ എൻ.പി.പി സർക്കാർ രൂപീകരിക്കും; പിന്തുണയുമായി ബി.ജെ.പി

 BJP, NPP to form alliance government
 

ഷില്ലോങ്: മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ എൻ.പി.പിക്ക് ബി.ജെ.പിയുടെ പിന്തുണ. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാൻ എൻ.പി.പിക്ക് കഴിഞ്ഞിരുന്നില്ല. എൻ.പി.പി 26 സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി രണ്ട് സീറ്റിലാണ് വിജയിച്ചത്.

2018ല്‍ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്, പ്രമുഖ നേതാക്കളെല്ലാം തൃണമൂലിലേക്ക് പോയതോടെ അഞ്ചു സീറ്റിലേക്ക് കൂപ്പുകുത്തി. തൃണമൂലിന്‍റെ മുന്നേറ്റവും ഏതാനും സീറ്റുകളില്‍ ഒതുങ്ങി. ബിജെപിക്കും കാര്യമായ മുന്നേറ്റം നടത്താനായില്ല. എന്‍പിപിക്ക് പിന്തുണ നല്‍കി ഭരണത്തില്‍ പങ്കാളിയാകാമെന്നത് മാത്രമാണ് പ്രതീക്ഷ. എച്ച്എസ്പിഡിപി–2, പിഡിഎഫ്–2, യുഡിപി– 11, സ്വതന്ത്രർ–2, വോയ്സ് ഓഫ് പീപ്പിൾ പാർട്ടി–4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റുനില.
 
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയുടെ പിന്തുണ ലഭിച്ചെങ്കിലും കോൺറാഡ് സാങ്മയ്ക്ക് പ്രാദേശിക പാർട്ടികളുടെ കൂടി പിന്തുണ അനിവാര്യമാണ്.