'ചേ​രി​മാ​റാ​ൻ ഓരോ എം.എൽ.എയ്ക്കും 25 കോടി'; പ​ഞ്ചാ​ബി​ലും ഓ​പ്പ​റേ​ഷ​ൻ താ​മ​ര​യെ​ന്ന് ആം ​ആ​ദ്മി

bjp trying for operation lotus in punjab alleges aap minister
 

ചണ്ഡീഗഢ്: പഞ്ചാബില്‍ ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആരോപണവുമായി ആം ​ആ​ദ്മി പാര്‍ട്ടി. പഞ്ചാബിലെ എഎപി സര്‍ക്കാരിലെ ധനമന്ത്രിയായ ഹര്‍പാല്‍ ചീമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പഞ്ചാബിലെ എ.എ.പിയുടെ എം.എല്‍.എമാരോട് വലിയ നേതാക്കന്മാരെ കാണാന്‍ ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പാര്‍ട്ടി മാറാന്‍ കോടികള്‍ വാഗ്ദാനം ചെയ്തുവെന്നുമാണ് ചീമ ആരോപിച്ചത്.


"എ​തി​ർ ചേ​രി​യി​ൽ ചേ​രാ​ൻ എം​എ​ൽ​എ​മാ​ർ ഓ​രോ​രു​ത്ത​ർ​ക്കും 25 കോ​ടി വീ​ത​മാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്. ഓ​പ്പ​റേ​ഷ​ൻ താ​മ​ര ക​ർ​ണാ​ട​ക​യി​ൽ വി​ജ​യി​ച്ചി​രി​ക്കാം, എ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ എം​എ​ൽ​എ​മാ​ർ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും ബി​ജെ​പി ഓ​പ്പ​റേ​ഷ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു."- ചീ​മ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ഞ്ചാ​ബി​ൽ സ​ർ​ക്കാ​രി​നെ മ​റി​ച്ചി​ടാ​ൻ എം​എ​ൽ​എ​മാ​ർ​ക്ക് വ​ലി​യ പ്ര​മോ​ഷ​നു​ക​ളും സ്ഥാ​ന​ങ്ങ​ളു​മാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്. ഭ​ഗ​വ​ന്ത് മ​ന്നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​മാ​ർ​ക്ക് നി​ര​വ​ധി ഫോ​ൺ വി​ളി​ക​ൾ എ​ത്തി​യെ​ന്നും ചീ​മ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി, അ​വ​ർ എം‌​എ​ൽ‌​എ​മാ​രെ വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. നേ​രി​ട്ടും അ​ല്ലാ​തെ​യും ഏ​ക​ദേ​ശം പ​ത്തോ​ളം എം‌​എ​ൽ‌​എ​മാ​രെ സ​മീ​പി​ച്ചു. ശ​രി​യാ​യ സ​മ​യ​ത്ത് തെ​ളി​വ് ന​ൽ​കു​മെ​ന്നും ചീ​മ പ​റ​ഞ്ഞു.

എത്ര എ.എ.പി. എം.എല്‍.എമാരെ ബി.ജെ.പി. സമീപിച്ചുവെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്തോളം എന്നായിരുന്നു ചീമയുടെ മറുപടി. കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പി. തങ്ങളുടെ എം.എല്‍.എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും നേരിട്ടും അല്ലാതെയുമായി 7-10 എം.എല്‍.എമാരെ സമീപിച്ചുവെന്നും ചീമ പറഞ്ഞു. ശരിയായ സമയത്ത് തെളിവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.